കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നു വീണ സംഘട്ടന സഹായി മരിച്ചു

ചെന്നൈ: കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നു വീണ സംഘട്ടന സഹായി എഴുമലൈ (54) മരിച്ചു.വടപളനിയിലെ സ്റ്റുഡിയോവില്‍ 16ന് രാത്രിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ സൂര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ ആന്തരിക അവയവങ്ങള്‍ക്കു ക്ഷതമേറ്റതാണു മരണകാരണം. ശ്വാസകോശത്തില്‍ രക്തശ്രാവവുമുണ്ടായി. ഷൂട്ടിംഗ് നിറുത്തിവച്ചിട്ടുണ്ട്.
പുതുവണ്ണാറപ്പേട്ട തങ്കമല്‍ സ്ട്രീറ്റ് സ്വദേശിയാണ് ഏഴുമലൈ. പ്രിൻസ് പിക്‌ചേഴ്സ് നിർമ്മിക്കുന്ന സർദാർ2ന്റെ പൂജ 12ന് നടന്നു. 15 മുതലാണ് ചിത്രീകരണം ആരംഭിച്ചത്.ഷൂട്ടിങ്ങിനിടെ സുരക്ഷാ ഉപകരണങ്ങളൊന്നും ധരിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 + nineteen =