ബാങ്കോക്ക്: തായ്‌ലൻഡിലെ ആഡംബര ഹോട്ടലില്‍ ആറു പേരെ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ആറു പേരില്‍ ഒരാള്‍ മറ്റുള്ളവർക്കു വിഷം കൊടുത്തുവെന്നും കടക്കെണിയാണ് ഇതിലേക്കു നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.എല്ലാവരും വിയറ്റ്നാം വംശജരാണ്. രണ്ടു പേർക്ക് അമേരിക്കൻ പൗരത്വമുണ്ട്. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത് എരവാൻ ഹോട്ടലിലെ മുറിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ ചായക്കപ്പില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നാണു മരണമെന്നു സ്ഥിരീകരിച്ചു. ഇവരുടെ മുറിയിലേക്കു മറ്റാരും പ്രവേശിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.