തിരുവനന്തപുരം: നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ചു. ആറ്റിങ്ങല്‍ കോരാണി ടോള്‍മുക്കില്‍ ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്.മൂന്ന് കാറുകളിലാണ് നിയന്ത്രണം വിട്ട മീന്‍ ലോറി ഇടിച്ചതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ദിശയില്‍ വന്ന കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. ഈ കാര്‍ തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.