തിരുവനന്തപുരം: പൂവാറില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍.കരുംകുളം കൊച്ചുതുറ ഇടത്തുറ പുരയിടത്തില്‍ പരേതനായ മൈക്കിളിന്റെ ഭാര്യ ജനാര്‍ദി (73) നെയാണ് വീടിന് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ കടലില്‍ പോകാന്‍വന്ന തൊഴിലാളികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു ജനാര്‍ദിന്റെ താമസം. പരിശോധനയില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായും മരണത്തില്‍ ദുരൂഹതയില്ലെന്നും കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.