മലപ്പുറം: ചങ്ങരംകുളത്ത് വീടാക്രമിച്ച് യുവതിയുടെ നാലര പവൻ സ്വർണ്ണം കവർന്നു. ചങ്ങരംകുളം സ്വദേശി മണിയുടെ ഭാര്യ പ്രമീളയെ ആക്രമിച്ചാണ് സ്വർണ്ണം കവർന്നത്.രാത്രി എട്ടരയോടെയായിരുന്നു സംഭവം. മുഖം മാസ്‌ക് കൊണ്ട് മറച്ച രണ്ടു പേരാണ് ആക്രമണം നടത്തിയത്. വീട്ടിലെത്തിയ ഇവർ പ്രമീളയെ ആക്രമിച്ച് സ്വർണ്ണം കവരുകയായിരുന്നു. തടയാൻ ശ്രമിച്ച മകനെയും മർദിച്ചു. പരിക്കേറ്റ പ്രമീളയും മകനും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.