അഖില കേരള ധീവര സഭയുടെ സെക്രട്ടറിയേറ്റ് സത്യാഗ്രഹം

തിരുവനന്തപുരം :- ധീവര സമുദായത്തിന് അർഹതപ്പെട്ട സംവരണം എല്ലാ നിയമനങ്ങളിലും നൽകുക, ഒ ഈ സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അനുകൂല്യ കുടിശ്ശിക ഉടൻ നൽകുക, ചെമ്മീനിന് ന്യായ വില ലഭിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടുക തുടങ്ങി പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചു ഓഗസ്റ്റ് 7ന് സെക്രട്ടറിയേറ്റു പടിക്കൽ അഖില കേരള ധീരവ സഭ സത്യാഗ്രഹം നടത്തും. സംഘടന ജനറൽ സെക്രട്ടറി വി. ദിനകരൻ, വൈസ് പ്രസിഡന്റ്‌ പൂന്തുറ ശ്രീകുമാർ, ജില്ലാ പ്രസിഡന്റ്‌ പനത്തു റ ബൈജു, ജില്ലാ സെക്രട്ടറി കാലടി സുഗതൻ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × two =