തിരുവനന്തപുരം :-പൊതുപ്രവർത്തന രംഗത്തും, ഹൈന്ദവ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതിലും മികവുറ്റ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന യാളും, അഖില തന്ത്രി പ്രചാരസഭയുടെ ദേശീയ ചെയർമാൻഎന്നീ നിലകളിൽ സ്ഥാനം വഹിക്കുന്ന ശ്രീ രാജ് കൃഷ്ണൻ പോറ്റി ക്ക് കീർത്തി മുദ്ര പുരസ്‌കാരം സമ്മാനിച്ചു. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് പുരസ്‌കാരം സമ്മാനിച്ചത്. കാർഗിൽ യുദ്ധ വിജയത്തിന്റെ 25വർഷങ്ങൾ പിന്നിടുന്ന ഓർമ്മ പുതുക്കുന്ന ചടങ്ങിൽ ആണ് പുരസ്‌ക്കാര സമർപ്പണ ചടങ്ങ് നടന്നത്.മലയാളം ന്യൂസ് നെറ്റ് വർക്ക് ആണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.