മലയിൻകീഴ്: വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് പണം കവർന്ന കേസില്‍ പാലോട്ടുവിള കുഞ്ചുക്കോണം വെള്ളംകൊള്ളി ചന്ദ്രാലയം വീട്ടില്‍ വി.അരുണിനെ(40) മലയിൻകീഴ് സി.ഐ എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ മേപ്പൂക്കട രോഹിണിയില്‍ മധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിലെ പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 4500 രൂപയും കോയിൻ ബോക്‌സിലെ പണവും വീട്ടുകാർ ഉപയോഗിച്ചിരുന്ന പൗഡറും സ്‌പ്രേയും മോഷ്ടിച്ചു. മധു ആർ.ജെ.ഡി കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റും മലയിൻകീഴ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്.ഇയാള്‍ ബാങ്കിലും ഭാര്യ മകനുമായി ആശുപത്രിയിലും പോയിരുന്ന സമയത്തായിരുന്നു മോഷണം. വെട്ടുകത്തികൊണ്ടാണ് പൂട്ട് പൊളിച്ചത്. വീടിന് പിറക് വശത്തെ ഇരുമ്പ് വാതിലും പൊളിക്കാൻ ശ്രമിച്ചിരുന്നു.സമീപത്തെ സി.സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.