തിരുവനന്തപുരം :- വിമൻ ഇൻ നേഫോറോളജി കൈരളി ചാപ്റ്റർ ഇന്ത്യയുടെ മൂന്നാമത്ദേശീയ സമ്മേളനം 3,4തീയതികളിൽ കെ ടി ഡി സി യുടെ മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും. 250-ൽ അധികം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയിലും, വിദേശത്ത് നിന്നും ഉള്ള നെഫ്റോളജി മേഖലയിലെ പ്രമുഖർ ഈ സമ്മേളനത്തിൽ പങ്കെടുക്കുകയും, ശില്പശാലകൾ, ശാസ്ത്ര സെക്ഷനുകൾ, ചർച്ചകൾ തുടങ്ങിയവ ഈ സമ്മേളനത്തിൽ ഉണ്ടാകും. ഇന്ത്യയുടെ മിസൈൽ വുമൺ എന്നറിയപ്പെടുന്ന ഡോക്ടർ. ടെസ്സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 2ന് ഉച്ചക്ക് 3മണിക്ക് കെ ടി ഡി സി മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന പ്രീ കോൺഫറൻസ് പൊതു ജന ബോധവത്ക്കരണ പരിപാടി തിരുവിതാംകൂർ രാജ കുടുംബത്തിലെ ഗൗരി പാർവതി ബായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ഓർഗ നൈസിംഗ് ചെയർ പേഴ്സൺ ഡോക്ടർ എ. വിമല, ഓർഗനൈ സിംഗ് സെക്രട്ടറി ഡോക്ടർ മഞ്ജു തമ്പി, ട്രഷറർ ഡോക്ടർ ഗീതനായർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.