പെരുമ്പാവൂര്‍ : ഏഴുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിലായി. മുര്‍ഷിദാബാദ് ജലംഗി സ്വദേശി സുഹൈല്‍ മണ്ഡലിനെയാണ് (30) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഓപറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്‍റെ ഭാഗമായി പാറപ്പുറം ഭാഗത്തുനിന്ന് പിടികൂടിയത്.ഒഡിഷയിലെ ഇയാളുടെ സുഹൃത്തില്‍നിന്ന് വാങ്ങുന്ന കഞ്ചാവ് ഒരു കിലോ 20,000 രൂപ നിരക്കില്‍ വില്‍പന നടത്തിവരുകയായിരുന്നു.അന്തര്‍സംസ്ഥാന തൊഴിലാളികളും മലയാളികളായ യുവാക്കളുമാണ് ഇയാളുടെ പക്കല്‍നിന്ന് കഞ്ചാവ് വാങ്ങുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്ക് കഞ്ചാവ് നല്‍കി വന്ന ആളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു. പൊലീസിനെ കണ്ട് കടക്കാന്‍ ശ്രമിച്ച പ്രതിയെ കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.