(അജിത് കുമാർ. ഡി )
നമ്മുടെ ജീവിതത്തിൽ, ദിന ചര്യയിൽ, ആഹാര പദാ ർ ധങ്ങളിൽ ഒരിക്കലും ഒഴിച്ച് കൂടാനാകാത്ത ഒരു വസ്തുവാണ് ഉപ്പ്. നിത്യേന ജീവിതത്തിൽ മിക്ക ആഹാരത്തിലും ഉപ്പ് ചേർക്കുന്നുണ്ട്.എന്നാൽ അയഡിൻ ചേർക്കുന്ന ഉപ്പിന്റെ ഉപയോഗംകൊടും മാരക രോഗങ്ങളിലേക്ക് ഏവരെയും കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നതാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ടായി പുറത്തു വന്നിരിക്കുന്നത്. അ യഡിൻ ചേർത്ത പാക്കറ്റ് പൊടിയുപ്പ് സമൂഹത്തെ വൻ തോതിൽ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്.അയഡിൻ ചേർത്ത പൊടിഉപ്പിൽ മാരക മായ പൊട്ടാസ്യം ഫെറോ സയനോ ഡിൻ എന്ന മാരകരാസ വസ്തു ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ലോകത്തു ഒരിടത്തും ഇത്തരം ഒരു രാസ വസ്തു ഉപയോഗിക്കാറില്ലന്നും പഠന റിപ്പോർട്ടിൽ പറയുന്നു. അയോഡിൻ ചേർന്ന പൊടിയുപ്പ് ഉപയോഗിക്കുന്നതിൽ എല്ലാ ജനങ്ങളും ജാഗരൂകരാ കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.