കണ്ണൂർ: തളിപ്പറമ്പില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായഎം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ അറസ്റ്റില്‍ ‘ കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ.ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ പിടികൂടിയത്.
വടകര സ്വദേശികളായ നഫ്നാസ്, ഇസ്മായില്‍, ശരത്ത്, മുഹമ്മദ് ഷാനില്‍ എന്നിവരാണ് പിടിയിലായത്ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ.ബി 8529 സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ്മന്നയില്‍ സയ്യിദ് നഗര്‍-അള്ളാംകുളം റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിലാണ് 30,000 രൂപ വിലവരുന്ന 11.507 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.