പന്തളം: കൃഷിയിടത്തില്‍ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു.പത്തനംതിട്ട പന്തളം കൂരമ്ബാല അരുണോദയത്തില്‍ ചന്ദ്രശേഖരൻ (65), പി.ജി. ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കൂരമ്ബാല തോട്ടുകര പാലത്തിന് സമീപമാണ് സംഭവം.
ചന്ദ്രശേഖരനും ഗോപാലപിള്ളയും ചേർന്ന് ഇവിടെ വാഴയും കപ്പയുമുള്‍പ്പെടെ വിവിധ വിളകള്‍ കൃഷി ചെയ്തിരുന്നു. പാടശേഖരത്തില്‍ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
ഈ വൈദ്യുതി ലൈനില്‍ നിന്ന് ചന്ദ്രശേഖരന് ആദ്യം ഷോക്കേറ്റു. അത് കണ്ട് നിന്ന ഗോപാലപിള്ള രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും ഷോക്കേല്‍ക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും അടുത്തയാള്‍ ആശുപത്രിയിലെക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.