അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ അഞ്ചാംനിലയില്‍ നിന്ന് നായ ദേഹത്തുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അമൃത് നഗറിലായിരുന്നു സംഭവം.ചൊവ്വാഴ്ച ഉച്ചയ്ക്ക് അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടിയ്ക്കുമേല്‍ ഗോള്‍ഡന്‍ റിട്രീവര്‍ നായ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഗോള്‍ഡന്‍ റിട്രീവര്‍ പെണ്‍കുട്ടിയുടെ മേല്‍ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുംബ്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.