കോട്ടയം നഗരസഭയില്‍ സാമ്പത്തിക തിരിമറി നടത്തിയ അഖില്‍ സി വര്‍ഗീസിന് സസ്പെന്‍ഷന്‍. നിലവില്‍ വൈക്കം നഗരസഭയിലെ ക്ലര്‍ക്കാണ് അഖിൽ മൂന്ന് കോടിയിലേറെ രൂപയാണ് അഖില്‍ തട്ടിയെടുത്തത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്യുമ്ബോള്‍ ആയിരുന്നു സംഭവം. നഗരസഭ ഫണ്ടില്‍ നിന്നും പരിശോധനയില്‍ ഇത് ബോധ്യപ്പെട്ടതോടെ ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ അപാകതകള്‍ ബോധ്യപ്പെട്ടതോടെയാണ് നടപടി.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിശദമായി നഗരസഭയിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ കഴിയുന്ന അഖിലിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതി അഖില്‍ സി വര്‍ഗീസിന്റെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കും. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.