ചെന്നൈ: തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികള്‍ മരിച്ചു. തിരുവള്ളൂർ ജില്ലയിലെ തിരുത്തണിക്ക് അടുത്ത രാമഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയില്‍ കാർ ഇടിക്കുകയായിരുന്നു.അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന 5 പേർ മരിച്ചു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ 2 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി തിരുവള്ളൂർ സർക്കാർ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.
ചെന്നൈയിലെ പ്രശസ്തമായ എസ്.ആർ.എം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.ആന്ധ്രാപ്രദേശിലേക്കുള്ള യാത്ര കഴിഞ്ഞ് വിദ്യാർത്ഥികള്‍ കാറില്‍ കോളേജിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍.മരിച്ച കോളേജ് വിദ്യാർഥികള്‍ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സൂചന.