ത്യശൂര്‍: ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പത്ത് വയസുകാരനെ വീടിനുള്ളിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ചീപ്പാറ സ്വദേശി സിയാദ്- ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര എസ്‌എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.