പ്രകൃതി ദുരന്തങ്ങളിൽ നിന്നും മനുഷ്യൻ പാഠങ്ങൾ ഉൾകൊള്ളുന്നില്ലെന്നുംപരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കണം എന്നും പ്രമുഖ നാച്ചുറോപ്പതി ഡോക്ടറും തൃശൂർ ജില്ലാ സഹകരണ പ്രകൃതി ചികിത്സാ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറും റെയിൻബോ വെൽനസ് ചീഫ് കൺസൽറ്റൻ്റും ആയ ഡോ.ദിനേശ് കർത്ത അഭിപ്രായപ്പെട്ടു .തൃശൂർ കോഓപ്പറേറ്റീവ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ Nature’s Intimate Friends Association (NIFA) യുടെ ഈ വർഷത്തെ പ്രവർത്തന ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് യുവ തലമുറ ജാഗ്രത പാലിക്കണം എന്നും ആരോഗ്യകരമായ ഭക്ഷണക്രമവും യോഗയും ശീലമാക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. സൊസൈറ്റി പ്രസിഡൻ്റ് ശ്രീ ടീ എസ് സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ ടീ സുരേഷ് കുമാർ സന്ദേശം നൽകി. സൊസൈറ്റി സെക്രട്ടറി ശ്രീ ഭാസ്കരൻ ഏ എൻ, വൈസ് പ്രിൻസിപ്പൽ ശ്രീ വിപിൻ കെ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി രതി സജീവൻ സ്വാഗതവും ശ്രീ മിഷാൽ പി യു നന്ദി പ്രകാശനവും നടത്തി.