ത്യശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മാള ഗുരുതിപ്പാലയില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4.15ഓടെ ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരൻ അമല്‍ കൃഷ്ണ കണ്ടയുടനെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും അക്ഷയുടെ മരണം സംഭവിച്ചിരുന്നു.