കോഴിക്കോട്: ചിക്കൻ ബർഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടി. ബർഗർ വാങ്ങിയ കട പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റേതാണ് നടപടി.തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കുകയെന്നും അധികൃതർ വ്യക്തമാക്കി.കോഴിക്കോട് മൂഴിക്കല്‍ എം.ആർ. ഹൈപ്പർ മാർക്കറ്റാണ് പൂട്ടിച്ചത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.
ബർഗറിനുള്ളില് പുഴു അരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.