കാസര്‍കോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ മാത്യു കുടിലില്‍ ആണ് മരിച്ചത്.ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് കറന്റ് കമ്പിയില്‍ മുട്ടിയാണ് അപകടമുണ്ടായത്.
ദേശീയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റില്‍ കുരുങ്ങി. കുരുക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് വൈദികന് ദാരുണാന്ത്യമുണ്ടായത്.