കൊച്ചി : ആലുവ റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി. സംഘർഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്.ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.റെയില്‍വേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങള്‍ പാർക്ക് ചെയ്യുന്നിടത്തുവച്ച് രണ്ട് സ്ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടുകയും തുടർന്ന് മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോയും തമ്മില്‍ തർക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ മുരളിയെ ടിന്റോ ഓടിച്ചിട്ട് വെട്ടുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി ടിന്റോയെയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു.