തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം 24,25 തീയതികളിൽ നടക്കും. 24- ന് വൈകീട്ട് 6 – പൊതുസമ്മേളനം ഡോ. എഴുമറ്റൂർ രാജരാജവർമ ഉദ്ഘാടനം ചെയ്യും. ഹോമലത സ്മാരക ചട്ടമ്പിസ്വാമി പുരസ്കാരം ഡോ.പൂജപ്പൂര കൃഷ്ണൻ നായർക്കു സമ്മാനിക്കും. 25-ന് രാവിലെ7-ന് കണ്ണമ്മൂല കൊല്ലുരിലേയ്ക്ക് ക്ഷേത്ര സന്നിധിയിൽ നിന്നു രഥഘോഷയാത്ര നടക്കും.