തിരുവനന്തപുരം :ഓർഗനൈസേ ഷൻ ഓഫ് റിട്ട യേർഡ് ബാങ്കേഴ്സ് ഇൻ ട്രിവാൻഡ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് 29ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് വഴുതക്കാട് ഫ്രീ മേ സൺസ് ഹാളിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കോളർ ഷിപ്പ്, ചാരിറ്റി കളും വിതരണം ചെയ്യും. സിൽവർ ജൂബിലി പ്രകാശനം എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എ ഭൂവനേശ്വരിയും, ആദ്യകോപ്പി ക്യാനറ ബാങ്ക് ജി എം എസ് എൽ ബി സി കൺവീനർ ആയ കെ എസ് പ്രദീപും ഏറ്റു വാങ്ങും. സംഘടനയുടെ പ്രസിഡന്റ് എം ദേവി പ്രസാദ്, മറ്റു ഭാരവാഹികളും നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.