പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശികളായ സുഷമ(16), സോണി(14) എന്നിവരെയാണ് രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയത്.കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇരുവരും അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിക്കുന്നത്. ഡെലിവറി എക്സിക്യൂട്ടീവും പ്രതിയുമായ മോഹന്‍ ഒളിവിലാണ്. അമൃതഹള്ളി പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ ഫോണ്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടികളുടെ അമ്മ ഒരു വസ്ത്രനിര്‍മ്മാണശാലയിലാണ് ജോലി ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 3.30 ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മക്കളെ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രക്തം പുരണ്ട വെട്ടുകത്തി പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.