കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്

കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്. ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബന്ദ്. പൊതു പണിമുടക്കില്‍ പങ്കെടുക്കാന്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധ മാര്‍ച്ചെന്നാണ് ടിഎംസി ആരോപണം.
പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗവര്‍ണര്‍ സിവി ആനന്ദബോസും രംഗത്തെത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഏറ്റവും മോശം കാര്യമാണ് കൊല്‍ക്കത്തയിലെ തെരുവുകളില്‍ കാണുന്നതെന്ന് ആനന്ദബോസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − nine =