കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ പ്രധാനധ്യപിക എം അംബിക ടീച്ചർ വളരെ ചെറുപ്പത്തിൽ തന്നെ
ആഗ്രഹമായിരുന്നു ഒരു അധ്യാപികയാവുക എന്നത്. അതിനാൽ പി ഡി സിക്ക് ശേഷം ടി ടി സി ക്കു അപേക്ഷ നൽകി.പക്ഷെ ആദ്യ അലോട്മെൻഡിൽ അഡ്മിഷൻ ലഭിച്ചില്ല. അതിനാൽ ബി എസ് സി മാത്‌സിന് മഞ്ചേരി എൻ എസ് എസ് കോളേജിൽ ചേർന്നു. ഗണിതം അംബിക ടീച്ചറിന്റെ ഇഷ്ട്ടവിഷയമായിരുന്നു. എന്നാൽ 3rd അലോട്മെൻഡിൽ ഗവ :ടി ടി ഐ ചെങ്ങനൂരിൽ ടി ടി സിക്ക് അഡ്മിഷൻ ലഭിച്ചു. അങ്ങനെ രണ്ടു വർഷത്തെ പഠനം കഴിഞ്ഞു അദ്ധ്യാപിക ആയി. പിന്നീട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വെന്നിയൂർ ജി എം എൽ പി സ്കൂൾ. പുത്തൂർ ജി എം എൽ പി സ്കൂൾ എന്നിവിടങ്ങളിൽ
അധ്യാപികയായി ജോലി ചെയ്തു . 1993ലാണ് ജൂൺ 7ന് കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിൽ അധ്യാപികയായിഎത്തുന്നത്.വളരെ സന്തോഷപ്രദമായി 7 വർഷം അദ്ധ്യാപികയായി ജോലി ചെയ്യാൻ സാധിച്ചു.എന്നാൽ ദൈവനിശ്ചയ പ്രകാരം പ്രാധാനാധ്യപികയായി
പ്രധാനാദ്ധ്യാപിക വേഷം ഇഷ്ട്ടമില്ലെങ്കിലും 2001ൽ സ്വീകരിക്കേണ്ടതായി വന്നു. അന്ന് 5 അധ്യാപകരും നൂ റ്റിയിരുപത്തൊളം കുട്ടികളും ഉണ്ടായിരുന്ന സ്കൂൾ ഇന്ന് 14 അധ്യാപകരും ഇരുന്നുറ്റി എൺപതോളം കുട്ടികളുമായി നിൽക്കുന്നു.
ഭർത്താവ് ആര്യ വൈദ്യ ശാലയിൽ നിന്നും വിരമിച്ച മോഹൻകുമാർ. ഏക മകൾ അഖില മോഹൻ മരുമകൻ പ്രവീൺ