നെയ്‌റോബി: കെനിയയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ കെനിയയിലെ പ്രൈമറി ബോര്‍ഡിങ് സ്‌കൂളിലാണ് തീപീടിത്തമുണ്ടായത്.14 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടികളില്‍ അധികപേരുടെയും നില ഗുരുതരമായി തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉടനെ കണ്ടെത്തുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു.