(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- തലസ്ഥാന നഗരിയിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടിയതും, അറ്റകുറ്റ പണികൾ നടക്കുന്നതും കാരണം കഴിഞ്ഞ 4ദിവസം ആയി തലസ്ഥാനവാസികൾക്കു കുടിവെള്ളം കിട്ടാതായിരിക്കുന്നത്. പലയിടത്തും വാട്ടർ ടാങ്കറുകളിൽ കുടി വെള്ളം എത്തിക്കുന്നുഎ ങ്കിലും ആവശ്യത്തിനു പലയിടത്തും വെള്ളം എത്തിയിട്ടില്ല. നഗരത്തിലെ സാധാരണക്കാരുടെ നില ആണ് ഏറെ കഷ്ടം. വീട്ടിൽ രോഗികൾ ആയ കിടപ്പുകാർ ഉണ്ടെങ്കിൽ അവരുടെ സ്ഥിതി വളരെ ദയനീയം. ബാത്ത് റൂമുകളിൽ ക്ലോസെറ്റുകളിൽ വെള്ളം ഒഴിചിട്ടിട്ടു ഇന്നേക്ക് 4ദിനം.ദുർഗന്ധവും,അണു ബാധയും ഇതുകൊണ്ട് വർധിക്കുകയെ ഉള്ളൂ. ഇത് മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ആരാണ് ഉത്തരവാദി എന്ന് നാം ഏവരും ഉറക്കെ ചിന്തിക്കേണ്ടി ഇരിക്കുന്നു. സാധാരണ ക്കാരുടെ സ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വൻ കിടമേഖലയിൽ ഉള്ളവരുടെ വീടുകളിൽ വാട്ടർ ടാങ്കുകൾ ഉള്ളതിനാലും, ടാങ്കറുകൾക്ക് രൂപ അടച്ചു വെള്ളം നിറക്കുന്നതും അവർക്കുള്ളത്. സാധാരണ ക്കാരുടെ ഗതിആണ് ഏറെ കഷ്ടം.