തിരുവനന്തപുരം:കിഴക്കൻ മധ്യപ്രദേശിന് മുകളില്‍ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് .ഇന്ന് വൈകുന്നേരത്തോടെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കേരളത്തില്‍ നിലവിലെ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് പ്രവചനം.