ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും.സിബിഐ എടുത്ത കേസിലാണ് വിധി പറയുക. ഇതില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കെജ്‍രിവാള്‍ ജയില്‍ മോചിതനാകും.നേരത്തെ ഇഡി എടുത്ത കേസില്‍ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.