സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തില്‍ റിട്ട.പോസ്റ്റ്മാസ്റ്റര്‍ ജി സുനിലിന്റെ മകന്‍ ദേവനന്ദന്‍(24) ആണ് മരിച്ചത്.
ഞായറാഴ്ച ബെംഗളൂരുവിലെ സുഹൃത്തുക്കളെ കാണാന്‍ മജസ്റ്റിക്കില്‍ നിന്ന് സോല ദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ദേവനന്ദനെ ആദ്യം ഹെസറഘട്ട റോഡിലെ സപ്തഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഹെബ്ബാള്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലുവ യുസി കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ദേവനന്ദന്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിലായിരുന്നു.മൃതദേഹം ശിവാജിനഗര്‍ ബൗറിംഗ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.