കോഴിക്കോട്: കൊയിലാണ്ടിയില്‍ മദ്യലഹരിയില്‍ പോലീസിന് നേരെ ആക്രമണം. ആക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്.ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു,
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറില്‍ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പൊലീസ് എത്തി. വിവരങ്ങള്‍ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്. പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രിക്കാനും തുടങ്ങി. സബ് ഇൻസ്പെക്ടർ ഉള്‍പ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്.
.