തിരുവനന്തപുരം: നിർത്തിയിട്ട കാറിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വലിയവിള പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിവരം. ദേശീയപാതയില്‍ സർവീസ് റോഡില്‍ നിർത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ദുർഗന്ധം വമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.