തിരുവനന്തപുരം :- പേയാട് സെന്റ് സേ വി യേ ഴ്സ് ഹയർ സെക്കന്ററി ഹൈ സ്കൂൾ ജൂബിലി മെഗാ എക്സ്പോ 20മുതൽ 24വരെ സംഘടിപ്പിക്കും. രാവിലെ 9മണി മുതൽ രാത്രി 9വരെ നീണ്ടു നിൽക്കുന്ന മെഗാ എക്സ്പോയിൽ വിവിധ യിനം പരിപാടികൾ ഉണ്ടാകും.മെഗാ എക്സ്പോയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. 20നു വൈകുന്നേരം 5മണിക്കാണ് ഉദ്ഘാടനചടങ്ങുകൾ നടക്കുന്നത്. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈവിധ്യങ്ങൾ ആയിട്ടുള്ള കലാ പരിപാടികൾ അരങ്ങേറും. 24നു വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു.