തിരുവനന്തപുരം : വയനാട് ഉരുപൊട്ടൽ ദുരന്തവും ആയി ബന്ധപെട്ടു അവരുടെ പുന :രധി വാസത്തിനായി ഐ ഡി ബി ഐ ബാങ്കിന്റെ സംഭാവന ആയ ഒരു കോടി രൂപ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജയകുമാർ.എസ് പിള്ള മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറി. ബാങ്കിന്റെ കൊച്ചി സോൺ സി ജി എം രാജേഷ് മോഹൻ, ജനറൽ മാനേജർ മാരായ ടോമിസെബാസ്റ്റ്യൻ, എം സി അനിൽകുമാർ, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എം ഡി ബിന്ദു വി സി തുടങ്ങിയവർ സന്നിഹിതരായിരുന്നു.