മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ധൂലേയിലെ പ്രമോദ് നഗര്‍ പ്രദേശത്താണ് സംഭവം.കുടുംബത്തിലെ നാല് പേരെയും അവരുടെ വീട്ടില്‍ തന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളം കച്ചവടം നടത്തിയിരുന്ന വ്യാപാരിയും കുടുംബവുമാണ് മരിച്ചത്. പ്രവീണ്‍ മാന്‍സിംഗ്, ഭാര്യ ഗീത പ്രവീണ്‍ ഗിറാസെ, മക്കളായ മിതേഷ്, സോഹം എന്നിവരാണ് മരിച്ചത്.
മാന്‍സിംഗും കുടുംബവും മൂന്നോ നാല് ദിവസങ്ങള്‍ മുന്നേ തന്നെ മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബത്തിലെ അംഗങ്ങള്‍ ജീവനോടുക്കിയതായാണ് നിഗമനം എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.