ഗുരുവായൂർ: ക്ഷേത്ര കലാകാരന്മാരുടെ സംഘടനയായ കേരളാ ക്ഷേത്ര കലാ സംഘം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ കോട്ടപ്പടിയിൽ വെച്ച് നടന്ന ആദ്യ യോഗത്തിൽ വെച്ച് സംസ്ഥാന പ്രസിഡണ്ടായി ഡോക്‌ടർ ദിനേശ് കർത്തയെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി കലാശ്രീ കലാമണ്ഡലം വാസുദേവനെയും ട്രഷററായി കേ ജീ ഹരിദാസിനെയും ജോയിൻ്റ് സെക്രട്ടറിയായി ചന്ദ്രൻ മാസ്റ്ററെയും
വൈസ് പ്രസിഡൻ്റായി തൃപ്രങ്ങോട് പരമേശ്വര മാരാരെയും രക്ഷാധികാരിയായി കലാമണ്ഡലം പരമേശ്വരനേയും സോഷ്യൽ മീഡിയ സെൽ കോഓർഡിനേറ്റർ ആയി സന്തോഷ് എം ഡിയെയും തിരഞ്ഞെടുത്തു. ശ്രീമതി ആർ ഗീതദേവി തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.
സംസ്ഥാന പ്രസിഡൻ്റ് ഡോ.ദിനേശ് കർത്ത അദ്ധ്യക്ഷം വഹിച്ച യോഗം ശ്രീ തൃപ്രങ്ങോട് പരമേശ്വര മാരാർ ഉല്ഘാടനം ചെയ്തു.
ശ്രീ അനീഷ് നമ്പീശൻ, കേ ജി ഹരിദാസ് ,കേ ജി ഉണ്ണികൃഷ്ണൻ ,ശ്രീമതി ശ്രീദേവി കേ എസ്, നിസരി വാസുദേവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്ര കലാ അക്കാദമി പുരസ്കാരം നേടിയ ശ്രീ കലാമണ്ഡലം പരമേശ്വര മാരാരെ സംസ്ഥാന പ്രസിഡൻ്റ് ഡോ.ദിനേശ് കർത്ത പൊന്നാട അണിയിച്ച് ആദരിച്ചു.ശ്രീമതി മായ കൃഷ്ണമൂർത്തി, ശ്രീമതി കവിയൂർ പൊന്നമ്മ,കലാമണ്ഡലം ഗീതാനന്ദൻ ഉൾപ്പെടെ നമ്മെ വിട്ടു പിരിഞ്ഞ എല്ലാ കലാകാരന്മാരെയും കലാകാരികളെയും യോഗം അനുസ്മ രിക്കുകയും അവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ജോയിൻ്റ് സെക്രട്ടറി കേ ചന്ദ്രൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കലാശ്രീ കലാമണ്ഡലം വാസുദേവൻ സ്വാഗതവും സെക്രട്ടറി ശ്രീ രൂപേഷ് ഉണ്ണികൃഷ്ണൻ നന്ദി പ്രകാശനവും നടത്തി. കേരളത്തിലെ എല്ലാ ജില്ലകളിലും കേരള ക്ഷേത്ര കലാ സംഘത്തിൻ്റെ കമ്മിറ്റികൾ അധികം വൈകാതെ നിലവിൽ വരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡോ. ദിനേശ് കർത്ത അറിയിച്ചു .