തിരുവനന്തപുരം :- കർണാടകയിലെ ഷിരൂരിൽ ഉണ്ടായ അപകടത്തിൽ കാണാതായ അർജുനനെ കുറിച്ചു ജ്യോതിഷ പണ്ഡിതനും, തമിഴ് നാട് ദേവസ്വം തന്ത്രിയും ആയ പാറശ്ശാല രാജേഷ് പോറ്റി യുടെ ഫല പ്രവചനം ഇതോടെ സത്യം ആയിരിക്കുന്നു. ജൂലൈ24ന് പ്രശ്നം വച്ച് പ്രവചനം നടത്തിയത് പ്രകാരം വളരെ ദുഃഖ കരമായ പ്രവചനം ആണ് അദ്ദേഹം പുറത്തു വിട്ടത്. അർജുനൻ മരണപെട്ടു എന്നും, ജലത്തിൽ വീണു ഉണ്ടായ മരണം ആണെന്നും അപകടം നടന്ന സ്ഥലത്ത് നിന്നും കിട്ടും എന്നുമാണ് പ്രവചനം നടത്തിയത്. സർക്കാർ സംവിധാനങ്ങൾ, കാലാ വസ്ഥഎന്നിവയുടെ പ്രശ്നങ്ങൾ കാരണം തിരച്ചിൽ പദ്ധതികൾ നീണ്ടു പോയെങ്കിലും അദ്ദേഹം നടത്തിയ പ്രശനപ്രവചനം ശരിയായി രിക്കുകയാണ്. ജയകേസരി ഓൺലൈൻ, പത്രം എന്നിവയിൽ കൂടി ഞങ്ങൾ ജൂലൈ 24ന് തന്നെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.