അഗർത്തല: പശ്ചിമ ത്രിപുരയില്‍ 62 കാരിയായ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് രണ്ട് ആണ്‍മക്കള്‍ ചുട്ടുകൊന്നതായി റിപ്പോർട്ട്.മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ചമ്പക്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.