പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു

പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു.കരമന വാഴവിള സ്വദേശിയായ പ്രശാന്ത് (ഷിബു-39) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ഷിബുവിന് കടിയേറ്റത്.
പലയിടത്തുനിന്നായി രക്ഷപ്പെടുത്തിയ അണലിയും മൂർഖനും ഉള്‍പ്പെടെയുള്ള പാമ്പുകളുമായി ഷിബുവും സഹപ്രവർത്തകനായ ബിജുവും പരുത്തിപ്പള്ളി റെയ്ഞ്ച് ആർആർ ടീമിനൊപ്പം പൊന്മുടിയിലെത്തിയാതായിരുന്നു. പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോള്‍ ഷിബുവിന്റെ കയ്യില്‍ മൂർഖൻ കടിക്കുകയായിരുന്നു.
ഉടൻതന്നെ സഹപ്രവർത്തകർ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ച്‌ ആൻറിവെനം നല്‍കിയെങ്കിലും നില വഷളായി. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയ ഷിബു വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 + thirteen =