ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ പ്രയാഗ്രാജ്-വാരാണസി ഹൈവേയില്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ട്രാക്ടറില്‍ ട്രക്ക് ഇടിച്ച് പത്തുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തൊഴിലാളികളെ കയറ്റികൊണ്ടിരുന്ന ട്രാക്ടർ ട്രോളിയിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ തൊഴിലാളികള്‍ പണികഴിഞ്ഞ് മടങ്ങവെയാണ് അപകടം. പരുക്കേറ്റ മൂന്നു പേരെ ഐ.ഐ.ടി-ബി.എച്ച്.യുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.