അഞ്ചല്‍: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനികളിലൊരാളിനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി കീരിത്തോട് കപ്യാര്കുന്നില്‍ വീട്ടില്‍ സുനീഷ് (29) ആണ് അറസ്റ്റിലായത്. അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസില്‍ കൊട്ടാരക്കര സ്വദേശി സജയകുമാറിനെ ഒരുമാസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് സുനീഷിനെക്കുറിച്ച് വിവരം ലഭിച്ചത്. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തുന്നതിനായി മുക്കുപണ്ടം എത്തിക്കുന്നത് സുനീഷാണെന്ന് കണ്ടെത്തി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സുനീഷിനെതിരെ 26 കേസുകള്‍ നിലവിലുണ്ട്. ഇടുക്കിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.