വിസ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.തലവടി മാളിയേക്കല്‍ ശരണ്യയാണ് (34) തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനു വേണ്ടി പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് പണം കൈമാറിയിരുന്നു. പോകാനുള്ള വസ്ത്രങ്ങള്‍വരെ പാക്ക് ചെയ്ത ശേഷമാണ് ഇയാളുടെ തട്ടിപ്പ് അറിഞ്ഞത്. ഇതില്‍ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭര്‍ത്താവിനോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭര്‍ത്താവ് വീടിന്റെ വാതില്‍ പൂട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു.