കോഴിക്കോട്: നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്.എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അശ്വിന്റെ കൂടെയുണ്ടായിരുന്നയാള്‍ ചികിത്സയിലാണ്.മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.