കോട്ടക്കൽ: നെസ്റ്റോ ഗ്രൂപ്പിന്റെ 130ാം റീറ്റെയ്ൽ സ്റ്റോർ കോട്ടക്കൽ ചങ്കുവേട്ടിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കോട്ടക്കലിൻ്റെ ഹൃദയഭാഗത്ത് ഇന്ന് ബുധനായ്ച്ച ഉച്ചക്ക് 12 മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 180 ,000 സ്‌കോയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഇരുപതിരണ്ടിലതികം ചെക് ഔട്ട് കൗണ്ടറുകൾ ഉണ്ടാകും. സമ്പന്നമായ ഇന്റീരിയറും ഉപഭോഗതാക്കൾക്ക് സൗകര്യപ്രദമായ സ്റ്റോർ ലേ ഔട്ടും മറ്റൊരു പ്രത്യേകതയാണ്.250 ലധികം കസ്റ്റമർ പാർക്കിങ് ആണ് കോട്ടക്കൽ നെസ്‌റ്റോക്ക് ഉള്ളത്.
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഇന്ത്യയിൽ സാന്നിധ്യം വര്ധിപ്പിക്കുകയാണെന്നും, അടുത്ത രണ്ടു വർഷത്തിനുള്ളിൽ പത്ത് പുതിയ പ്രൊജെക്ടുകൾ കൂടെ ഇന്ത്യയിൽ തുറക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡോ. സഞ്ജയ് ജോർജ് ( നെസ്റ്റോ സി ഓ ഓ), സുഖിലേഷ് എൻ ( റീജിയണൽ എച്ച് ആർ ഹെഡ്), കുഞ്ഞബ്ദുള്ള (റീജിയണൽ ഫിനാൻസ് ഹെഡ്), സനോജ് സി വി (റീജിയണൽ ഓപ്പറേഷൻ മാനേജർ), ഷിജു മലയിൽ (ജനറൽ മാനേജർ- മാർക്കറ്റിംഗ് ) സൈനുദ്ദീൻ വി (ഓപ്പറേഷൻ മാനേജർ ഫ്രഷ് ഫുഡ് )എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.