കൊല്ലം : ചലച്ചിത്ര താരം ടി.പി. മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഉദരസംബന്ധമായ അസുഖത്തെ തുടർന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്നു വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഏട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.