കമലേശ്വരം: കമലേശ്വരം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ SPC ‘വഴിയോരം’ പദ്ധതിയുടെ ഭാഗമായി നഗരത്തിൻ്റെ വഴിയോരങ്ങളിൽ അർഹരായവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു . ബുധനാഴ്ച രാവിലെ 11 മണി മുതൽ തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള സാധാരണക്കാർക്കാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. മനുഷ്യന് ഒരു മതമേയുള്ളൂ അത് വിശപ്പാണ് എന്ന സത്യം സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യമെന്ന് കേഡറ്റുകൾ പറഞ്ഞു . വഴിയോരം പദ്ധതി പ്രിൻസിപ്പാൾ സിന്ധു എസ് ഐ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിതിൻ കുമാർ , മഞ്ജു എം.ആർ എന്നിവർ നേതൃത്വം നല്കി. കമലേശ്വരം സ്കൂളിലെ പതിനഞ്ചോളം വിദ്യാർത്ഥികളാണ് വിവിധ ഇടങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തത്.