കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചുകിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരൻ നമ്ബൂതിരി(49)യാണ് മരിച്ചത്. സിലിൻഡറില്‍നിന്നു പാചകവാതകം ചോർന്നാണ് തീ പടർന്നത്.ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്ബോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിൻഡറിന്റെ വാല്‍വില്‍നിന്നാണ് പാചകവാതകം ചോർന്നത്.