ന്യൂഡല്‍ഹി: പൂണെയില്‍ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഡെലിവറി ഏജന്റായ റൗഫ് അക്ബർ ഷെയ്ഖ് ആണ് മരിച്ചത്.താഡിഗുട്ട ചൗക്കില്‍ ഔഡി കാർ ആദ്യം ഒരു സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, ചെറിയ പരിക്കുകളോടെ സ്കൂട്ടർ യാത്രികർ രക്ഷപ്പെട്ടു. പിന്നീട് അപകടം നടന്നയുടൻ പരിക്കുകളോടെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്നയുടൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആയുഷ് പ്രദീപ് തയാല്‍ എന്നയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.